Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.Sivankutty

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം മേ​യ് മൂ​ന്നാം വാ​രം; ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​യ് 25ന്

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മേ​യ് 25 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചെ​ന്നും ഫ​ലം മേ​യ് മൂ​ന്നാം​വാ​ര​മെ​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മേ​യ്‌ ര​ണ്ടി​ന് മൂ​ല്യ​നി​ർ​ണ​യം അ​വ​സാ​നി​ക്കും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മ​റ്റ് അ​വ​ധി​ക​ളും മൂ​ല​മാ​ണ് മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങാ​ൻ വൈ​കി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 4,17,417 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ല്ല.

സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​ൻ പാ​ടി​ല്ല. സ്കൂ​ൾ അ​റ്റ​കു​റ്റ​പ​ണി മേ​യ് 30ന് ​മു​മ്പ് തീ​ർ​ക്ക​ണം. അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷം പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന് ന​ട​ത്തും. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കി​ന് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​തി​ന് പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.

വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ക​മ്മി​റ്റി. അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യു​ടെ മു​ന്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ത്തി​ന് മ​ർ​ദ​ന​മേ​റ്റ കേ​സ്; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യു​ടെ മു​ന്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ത്തി​ന് മ​ർ​ദ​ന​മേ​റ്റ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച രാ​ത്രി ചി​റ​യി​ന്‍​കീ​ഴ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ദി​നേ​ഷി​നാ​ണ് മ​ര്‍​ദ​നേ​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ അ​ഖി​ലേ​ഷ്, ജ​യ​രാ​ജ്, വ്യാ​സ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​ര്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്നും ഇ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് പേ​ര് ന​ൽ​കാം; വി ​കെ​യ​ർ കി​ഡ്സെ​ന്ന് നി​ർ​ദേ​ശി​ച്ച് എം.​എം.​മ​ണി

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന് മു​ത​ൽ പ്ല​സ്ടു വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന അ​പ​ക​ട ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് പേ​ര് നി​ർ​ദേ​ശി​ച്ച് എം.​എം.​മ​ണി എം​എ​ൽ​എ. പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം വ്യ​ക്ത​മാ​ക്കു​ന്ന അ​ർ​ത്ഥ​വ​ത്താ​യ ഒ​രു പേ​ര് നി​ർ​ദേ​ശി​ക്കു​ന്ന ആ​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു.

ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് എം.​എം.​മ​ണി വി ​കെ​യ​ർ കി​ഡ്സ് എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ, പേ​ര് നി​ർ​ദേ​ശി​ക്കേ​ണ്ട രീ​തി, ര​ജി​സ്ട്രേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ വി​ശ​ദ​മാ​യ സ​ർ​ക്കു​ല​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​ന്ന​താ​ണ്. ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​ബൃ​ഹ​ദ് പ​ദ്ധ​തി​യു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു.

Kerala

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ലോ​ക നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കും: മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി

അ​ടൂ​ര്‍: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. പെ​രി​ങ്ങ​നാ​ട് തൃ​ച്ചേ​ന്ദ​മം​ഗ​ലം ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​ന്ന് മു​ത​ല്‍ 12 വ​രെ​യു​ള്ള 43 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തി. അ​പ​ക​ട മ​ര​ണം സം​ഭ​വി​ച്ചാ​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ​യും ചി​കി​ത്സ​യ്ക്കാ​യി 75000 രൂ​പ വ​രെ​യും സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. ഇ​തി​ന്‍റെ പ്രീ​മി​യം പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ള്‍​പ്പെ​ടു​ത്തും.

20,000 ഓാ​ളം റോ​ബോ​ട്ടി​ക് കി​റ്റ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര​വി​ഹി​തം കു​റ​ഞ്ഞെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ന് 410.66 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ മാ​റ്റി​യി​ട്ടു​ണ്ട്. 50 ല്‍ ​അ​ധി​കം പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള 340 സ്‌​കൂ​ളു​ക​ള്‍​ക്ക് 60 കോ​ടി രൂ​പ​യു​ടെ സ്‌​പെ​ഷ​ല്‍ എ​ന്‍ റി​ച്ച്‌​മെ​ന്‍റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

 

 

Kerala

നേ​മ​ത്ത് മ​ത്സ​രി​ക്കാ​ന്‍ സ​തീ​ശ​ന് ധൈ​ര്യ​മു​ണ്ടോ?; വെ​ല്ലു​വി​ളി​ച്ച് വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സം​ഘ​പ​രി​വാ​റി​നെ​തി​രെ പോ​രാ​ടു​ന്ന വ​ലി​യ യോ​ദ്ധാ​വാ​യി സ്വ​യം ച​മ​യാ​ന്‍ വി.​ഡി.​സ​തീ​ശ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ കൗ​തു​ക​ക​ര​മാ​ണ്.

ബി​ജെ​പി​യോ​ടു​ള്ള മൃ​ദു​സ​മീ​പ​ന​വും കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ല്ലാ​യ്മ​യും കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് കൃ​ത്യ​മാ​യി ബോ​ധ്യ​മു​ള്ള​താ​ണ്. വെ​റു​തെ പ്ര​സം​ഗ​പീ​ഠ​ങ്ങ​ളി​ല്‍ ഇ​രു​ന്നു വാ​ച​ക​ക്ക​സ​ര്‍​ത്ത് ന​ട​ത്തി​യാ​ല്‍ സം​ഘ​പ​രി​വാ​ര്‍ വി​രു​ദ്ധ​ത തെ​ളി​യി​ക്കാ​നാ​വി​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

വി.​ഡി.​സ​തീ​ശ​ൻ ക്ഷ​ണം സ്വീ​ക​രി​ക്കു​മെ​ന്നാണ് തന്‍റെ പ്ര​തീ​ക്ഷ. പോ​റ്റി​യും ഗോ​വ​ർ​ധ​നും സോ​ണി​യ ഗാ​ന്ധി​യു​ടെ വീ​ട്ടി​ൽ പോ​യ​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

 

 

Kerala

റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം; വ​ഴി​യാ​ത്ര​ക്കാ​ര​ന് എ​തി​ലേ​യും പോ​കാ​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യി​ൽ ചേ​ർ​ന്ന റെ​ജി ലൂ​ക്കോ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​എം. റെ​ജി ലൂ​ക്കോ​സി​ന് പാ​ർ​ട്ടി​യു​മാ​യി ഒ​രു​ബ​ന്ധ​മി​ല്ലെ​ന്നും ഒ​രു​ബ​ന്ധ​വും ഇ​ല്ലാ​ത്ത​യാ​ളെ എ​ങ്ങ​നെ പു​റ​ത്താ​ക്കു​മെ​ന്നും സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ര​ഘു​നാ​ഥ് ചോ​ദി​ച്ചു.

വ​ഴി​യാ​ത്ര​ക്കാ​ര​ന് എ​തി​ലേ​യും പോ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റെ​ജി ലൂ​ക്കോ​സ് സി​പി​എം അം​ഗ​മ​ല്ലെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യും പ​റ​ഞ്ഞു. ഇ​യാ​ൾ പാ​ർ​ട്ടി മെ​മ്പ​റൊ​ന്നു​മ​ല്ല. പാ​ർ​ട്ടി വ​ക്താ​ക്ക​ളാ​യി​ട്ട് അ​വ​രെ​യൊ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ചി​ല വി​ഷ​യ​ങ്ങ​ൾ വ​രു​മ്പോ​ൾ അ​വ​ർ​വ​ന്ന് സം​സാ​രി​ക്കു​ന്നു.

അ​ത്ര മാ​ത്ര​മേ​യു​ള്ളൂ. പാ​ർ​ട്ടി​യു​ടെ കാ​ലാ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ എ​ത്ര​യോ​പേ​ർ അ​നു​കൂ​ലി​ക്കു​ന്നു. എ​ത്ര​യോ​പേ​ർ പ്ര​തി​കൂ​ലി​ക്കു​ന്നു. അ​നു​കൂ​ലി​ച്ച​വ​ർ ത​ന്നെ പ്ര​തി​കൂ​ലി​ച്ച് പി​ന്നെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്നു​ണ്ട​ല്ലോ​യെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Kerala

കെ ​ടെ​റ്റ് ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു; സ​ർ​ക്കാ​ർ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്കും സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ​ക്കും കെ ​ടെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സ​ർ​ക്കാ​ർ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പ​മാ​ണ്.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും ഇ​തി​നെ​തി​രെ റി​വ്യൂ ഹ​ര്‍​ജി ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക കെ​ടെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ശേ​ഷം പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സു​പ്രീം​കോ​ട​തി ര​ണ്ടു​വ​ർ​ഷ​ത്തെ സ​മ​യ​പ​രി​ധി ഇ​ള​വു​ന​ൽ​കി​യി​ട്ടും കെ​ടെ​റ്റ് ഇ​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

യോ​ഗ്യ​ത സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് അ​ധ്യാ​പ​ക​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് സി​പി​ഐ സം​ഘ​ട​ന​യാ​യ എ​കെ​എ​സ്ടി​യു കു​റ്റ​പ്പെ​ടു​ത്തി. പ്ര​ത്യേ​ക കെ​ടെ​റ്റ് പ​രീ​ക്ഷ​യ്ക്കാ​യി അ​ധ്യാ​പ​ക​ർ ത​യാ​റെ​ടു​ക്ക​വേ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി​പി​എം സം​ഘ​ട​ന​യാ​യ കെ​എ​സ്‌​ടി​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Kerala

അ​ടൂ​ർ പ്ര​കാ​ശി​ന്‍റേ​ത് സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം; സ​ർ​ക്കാ​ർ അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പം: മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന് നീ​തി ല​ഭ്യ​മാ​യെ​ന്ന യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ അ​ഭി​പ്രാ​യ​മ​ല്ല ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റേ​ത്.

അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ അ​ഭി​പ്രാ​യം അ​വ​രു​ടെ പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം ആ​യി​രി​ക്കും. പ​ക്ഷേ സ​ർ​ക്കാ​ർ ഈ ​കേ​സി​ൽ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. അ​തി​ജീ​വി​ത​യ്ക്കെ​ക്കൊ​പ്പ​മാ​ണ് അ​ന്നും ഇ​ന്നും എ​ന്നും. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ അ​ഭി​പ്രാ​യം ശ​രി​യാ​ണോ​യെ​ന്ന് ജ​നം തീ​രു​മാ​നി​ക്കു​മെ​ന്നും ആ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വോ​ട്ട് രേ​പ്പെ​ടു​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദി​ലീ​പു​മാ​യി വ​ള​രെ​ക്കാ​ല​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും കേ​സി​ൽ ന​ട​ന് നീ​തി ല​ഭ്യ​മാ​യെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞി​രു​ന്നു.

Kerala

പു​തി​യ തൊ​ഴി​ൽ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്ക​ണം; മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പു​തി​യ നാ​ല് തൊ​ഴി​ൽ കോ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ​യ്ക്ക് ക​ത്ത​യ​ച്ചു. നി​ല​വി​ലു​ള്ള 29 തൊ​ഴി​ൽ നി​യ​മ​ങ്ങ​ളെ ല​യി​പ്പി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ കോ​ഡു​ക​ൾ​ക്കെ​തി​രെ​യാ​ണ് മ​ന്ത്രി നി​ല​പാ​ട് അ​റി​യി​ച്ച​ത്.

തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. തൊ​ഴി​ൽ സു​ര​ക്ഷ, കൂ​ട്ടാ​യ വി​ല​പേ​ശ​ലി​നു​ള്ള അ​വ​കാ​ശം, സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യം എ​ന്നി​വ​യി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന​താ​ണ് പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളെ​ന്ന് കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ൺ​ക​റ​ന്‍റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​ഷ​യ​മാ​ണ് തൊ​ഴി​ൽ. എ​ന്നി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യോ കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​മാ​യോ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​തെ​യാ​ണ് കേ​ന്ദ്രം ഈ ​ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഇ​ത്ത​രം ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​ത് രാ​ജ്യ​ത്തെ തൊ​ഴി​ൽ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ​വെ​ന്നും അ​തി​നാ​ൽ പു​തി​യ നാ​ല് തൊ​ഴി​ൽ കോ​ഡു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

എ​സ്ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ നി​യോ​ഗി​ച്ചാ​ൽ ന​ട​പ​ടി: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി (എ​സ്ഐ​ആ​ർ) ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​യ​നം പൂ​ർ​ണ​തോ​തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​മാ​ണി​ത്.

പൊ​തു​പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന​മാ​യ പ​രീ​ക്ഷ​ക​ൾ പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. പ​ത്തു ദി​വ​സ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ക്ലാ​സു​ക​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും ഡി​ജി​റ്റൈ​സേ​ഷ​നും നി​യോ​ഗി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം അ​നു​സ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന സ​മ​യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ക്ലാ​സ് ന​ഷ്‌​ട​പ്പെ​ടു​ത്തി ഓ​ഫീ​സ് ജോ​ലി​ക​ൾ​ക്കും ഫീ​ൽ​ഡ് വ​ർ​ക്കു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ല.

വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റ് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​വ​രു​ടെ പ​ഠ​നാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ത​ട​സ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Kerala

ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ആ​ന​ന്ദി​ന്‍റെ വീ​ട്ടി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: മ​ത്സ​രി​ക്കാ​ൻ സീ​റ്റു​കി​ട്ടാ​ത്ത​തി​ൽ മ​നം നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് ബി. ​ത​മ്പി​യു​ടെ വീ​ട്ടി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യെ​ത്തി. ആ​ന​ന്ദി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും നാ​ട്ടു​കാ​രെ​യും സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കി​യ​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ശി​വ​ൻ​കു​ട്ടി ആ​ർ​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. അ​ന​ന്തു അ​ജി, തി​രു​മ​ല അ​നി​ൽ, ആ​ന​ന്ദ് ത​മ്പി എ​ന്നി​വ​ർ ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​മ​ട​ക്കം വി​വ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

ബി​ജെ​പി, ആ​ർ​എ​സ്എ​സ് പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ജീ​വ​ന് അ​വ​രു​ടെ പ്ര​സ്ഥാ​നം ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്.

ബി​ജെ​പി​യു​ടെ ജീ​ർ​ണി​ച്ച നേ​തൃ​ത്വ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കു​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

 

Kerala

ശാ​സ്ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം; മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. മ​ന്ത്രി​മാ​രാ​യ എം.​ബി.​രാ​ജേ​ഷ്, വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ൽ വേ​ദി പ​ങ്കി​ട്ട​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ൺ​സി​ല​ർ വേ​ദി വി​ട്ടി​റ​ങ്ങി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ മി​നി കൃ​ഷ്ണ​കു​മാ​റാ​ണ് പ്ര​തി​ഷേ​ധി​ച്ച് വേ​ദി വി​ട്ട​ത്. സ്ത്രീ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന എം​എ​ൽ​എ​യ്‌​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മി​നി കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ട​ത് സം​ഘ​ട​ന​ക​ൾ അ​ദ്ദേ​ഹ​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ രാ​ഹു​ലി​നെ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ പ​റ​ഞ്ഞി​രു​ന്നു.

Kerala

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; തീ​യ​തി​ക​ളി​ല്‍ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന 64-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ തീ​യ​തി​ക​ളി​ല്‍ മാ​റ്റം. പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം 2026 ജ​നു​വ​രി 14 മു​ത​ല്‍ 18 വ​രെ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ ക​ലോ​ത്സ​വം ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 11 വ​രെ​യാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് തീ​യ​തി മാ​റ്റ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഉ​ത്സ​വ സീ​സ​ണ്‍ ആ​യ​ത​ല​നാ​ല്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന ഗ്രൗ​ണ്ടു​ക​ള്‍ ല​ഭി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് തീ​യ​തി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഏ​ക​ദേ​ശം 14,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ 249 ഇ​ന​ങ്ങ​ളി​ലാ​യി മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up